Rosary Songs

1a വാ വാ യേശുനാഥാ

വാ വാ യേശുനാഥാ.. വാ വാ സ്നേഹനാഥാ ഹാ എന്‍ ഹൃദയം തേടീടും സ്നേഹമേ നീവാ വാ യേശുനാഥാ നീ എന്‍ പ്രാണനാഥന്‍ നീ എന്‍ സ്നേഹരാജന്‍ നിന്നിലെല്ലാമെന്‍ ജീവനും സ്നേഹവുമേവാ വാ യേശുനാഥാ (2) പാരിലില്ലിതുപോല്‍ വാനിലില്ലിതുപോല്‍ നീയൊഴിഞ്ഞുള്ളോരാനന്ദം ചിന്തിച്ചീടാവാ വാ യേശുനാഥാ (2)

1b വാ വാ യേശുനാഥാ

വാ വാ യേശുനാഥാ.. വാ വാ സ്നേഹനാഥാ ഹാ എന്‍ ഹൃദയം തേടീടും സ്നേഹമേ നീവാ വാ യേശുനാഥാ പൂക്കള്‍ക്കില്ല പ്രഭ, തേന്‍ മധുരമല്ല നീ വരുമ്പോഴെന്‍ ആനന്ദം വര്‍ണ്യമല്ലാവാ വാ യേശുനാഥാ (2) വേണ്ട പോകരുതേ, നാഥാ നില്‍ക്കേണമേ തീര്‍ത്തുകൊള്ളാം ഞാന്‍ നല്ലൊരു പൂമണ്ഡപം വാ വാ യേശുനാഥാ (2)

1c വാ വാ യേശുനാഥാ

വാ വാ യേശുനാഥാ.. വാ വാ സ്നേഹനാഥാ ഹാ എന്‍ ഹൃദയം തേടീടും സ്നേഹമേ നീവാ വാ യേശുനാഥാ
ആധി ചേരുകിലും, വ്യാധി നോവുകിലും നീയരികില്‍ എന്നാലെനിക്കാശ്വാസമേവാ വാ യേശുനാഥാ (2) ശാന്തിയില്‍ നീന്തി നീന്തി, കാന്തിയില്‍ മുങ്ങി മുങ്ങിനിന്നില്‍ ഞാനുമേ എന്നില്‍ നീ ഇങ്ങനെ നാംവാ വാ യേശുനാഥാ (2)

2 എന്തതിശയമേ

എന്തതിശയമേ ദൈവത്തിന്‍ സ്നേഹംഎത്ര മനോഹരമേ-അതുചിന്തയിലടങ്ങാ സിന്ധു സമാനമായ്‌സന്തതം കാണുന്നു ഞാന്‍ (എന്തതിശയമേ..)
ദൈവമേ നിന്‍ മഹാ സ്നേഹമതിന്‍ വിധംആര്‍ക്കു ചിന്തിച്ചറിയാം-എനി-യ്ക്കാവതില്ലേയതിന്‍ ആഴമളന്നീടാന്‍എത്ര ബഹുലമത് (എന്തതിശയമേ..)
ആയിരമായിരം നാവുകളാലതുവര്‍ണ്ണിപ്പതിന്നെളുതോ-പതിനായിരത്തിങ്കലൊരംശം ചൊല്ലീടുവാന്‍പാരിലസാദ്ധ്യമഹോ (എന്തതിശയമേ..)

3 സ്തുതി സ്തുതി

സ്തുതി സ്തുതി എന്‍ മനമേസ്തുതികളില്‍ ഉന്നതനെനാഥന്‍ നാള്‍ തോറും ചെയ്ത നന്മകളെയോര്‍ത്ത്‌പാടുക നീ എന്നും മനമേ (2) (സ്തുതി..)
അമ്മയെപ്പോലെ നാഥന്‍ താലോലിച്ചണച്ചിടുന്നു (2)സമാധാനമായ്‌ കിടന്നുറങ്ങാന്‍തന്‍റെ മാര്‍വില്‍ ദിനം ദിനമായ്‌ (2) (സ്തുതി..)
കഷ്ടങ്ങളേറിടിലും എനിക്കേറ്റമടുത്ത തുണയായ്‌ (2)ഘോരവൈരിയിന്‍ നടുവിലവന്‍മേശ നമുക്കൊരുക്കുമല്ലോ (2) (സ്തുതി..)

4 ആശ്വാസത്തിന്‍

ആശ്വാസത്തിന്നുറവിടമാം ക്രിസ്തുനിന്നെ വിളിച്ചിടുന്നു (2) അദ്ധ്വാനഭാരത്താല്‍ വലയുന്നോരെആശ്വാസമില്ലാതലയുന്നോരെആണിപ്പാടുള്ള വന്‍കരങ്ങള്‍ നീട്ടിനിന്നെ വിളിച്ചിടുന്നു (2) (ആശ്വാസ..) പാപാന്ധകാരത്തില്‍ കഴിയുന്നോരെരോഗങ്ങളാല്‍ മനം തകര്‍ന്നവരെനിന്നെ രക്ഷിപ്പാന്‍ അവന്‍ കരങ്ങള്‍എന്നെന്നും മതിയായവ (2) (ആശ്വാസ..) വാതില്‍ക്കല്‍ വന്നിങ്ങു മുട്ടിടുന്നആശ്വാസമരുളാന്‍ വന്നീടുന്നഅരമപിതാവിന്‍റെ ഇമ്പസ്വരംനീയിന്നു ശ്രവിച്ചീടുമോ (2) (ആശ്വാസ..)

5 ആഹ്ലാദചിത്തരായ്

ആഹ്ലാദചിത്തരായ് സങ്കീര്‍ത്തനങ്ങളാല്‍ദൈവത്തെ വാഴ്ത്തീടുവിന്‍ശക്തിസങ്കേതമാം ഉന്നതനീശനെപാടിപുകഴ്തീടുവിന്‍ (ആഹ്ലാദചിത്തരായ്..) തപ്പുകള്‍ കൊട്ടുവിന്‍, കിന്നരവീണകള്‍ഇമ്പമായ്‌ മീട്ടീടുവിന്‍ആര്‍ത്ത് ഘോഷിക്കുവിന്‍, കാഹളം മുഴക്കുവിന്‍ആമോദമോടെ വാഴ്ത്തുവിന്‍ (ആഹ്ലാദചിത്തരായ്...)
നാഥനെവാഴ് ത്തുക ഇസ്രയേലിന്നൊരുചട്ടമാണോർത്തീടുവിൻസ്തുതികളിൽ വാണീടും സർവ്വശക്തനെ സദാസ്തോത്രങ്ങളാൽ പുകഴ് ത്തുവിൻ (ആഹ്ളാദചിത്തരായ്)

6 എല്ലാ സ്നേഹത്തിനും

എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെന്‍നല്ല ദൈവമേ നന്മസ്വരൂപാഎല്ലാ സൃഷ്ടികളെക്കാളുമുപരിയായിനിന്നെ സ്നേഹിച്ചിരുന്നിതാ ഞാന്‍ (എല്ലാ..) എന്‍റെ സൃഷ്ടാവാം രക്ഷാ നാഥനെ ഞാന്‍മുഴുവാത്മാവും ഹൃദയവുമായ്‌മുഴു മനമോടെയും സര്‍വ്വശക്തിയോടുംസദാ സ്നേഹിച്ചിടും മഹിയില്‍ (2) (എല്ലാ..) വല്ല പാപത്താലെ നിന്നെ ദ്രോഹിച്ചിടാന്‍വല്ലഭാ അനുവദിക്കരുതേനിന്നോടെളിയോരേറ്റം ചെയ്യുന്നതിനു മുമ്പേനഷ്ടമാക്കിടാം അഖിലവും ഞാന്‍ (2) (എല്ലാ..)

7a രാജാക്കന്മാരുടെ രാജാവേ

രാജാക്കന്മാരുടെ രാജാവേനിന്‍റെ രാജ്യം വരേണമെനേതാക്കന്മാരുടെ നേതാവേനിന്‍റെ നന്മ നിറയണമെ (രാജാ..)
കാലിത്തൊഴുത്തിലും കാനായിലുംകടലലയിലും കാല്‍വരിയിലുംകാലം കാതോര്‍ത്ത് നില്‍ക്കുന്നവിടുത്തെകാലൊച്ച കേട്ടു ഞങ്ങള്‍കാലൊച്ച കേട്ടു ഞങ്ങള്‍ (രാജാ..)

7b രാജാക്കന്മാരുടെ രാജാവേ

രാജാക്കന്മാരുടെ രാജാവേനിന്‍റെ രാജ്യം വരേണമെനേതാക്കന്മാരുടെ നേതാവേനിന്‍റെ നന്മ നിറയണമെ (രാജാ..) തിരകളുയരുമ്പോള്‍ തീരം മങ്ങുമ്പോള്‍തോണി തുഴഞ്ഞു തളരുമ്പോള്‍മറ്റാരുമാരുമില്ലാശ്രയം നിന്‍ വാതില്‍മുട്ടുന്നു ഞങ്ങൾ‍, തുറക്കില്ലേ!വാതില്‍ മുട്ടുന്നു ഞങ്ങൾ‍ തുറക്കുകില്ലേ (രാജാ..)

8 ഞാനുറങ്ങാന്‍പോകും

ഞാനുറങ്ങാന്‍പോകും മുന്‍പായ് നിനക്കേകുന്നിതാ നന്ദി നന്നായ്ഇന്നു നീ കാരുണ്യപൂര്‍വ്വം തന്ന നന്മകള്‍ക്കൊക്കെക്കുമായി (ഞാനുറങ്ങാന്‍..) നിന്നാഗ്രഹത്തിന്നെതിരായ് ചെയ്‌തോരെന്‍കൊച്ചു പാപങ്ങള്‍പോലും (2)എന്‍ കണ്ണുനീരില്‍ കഴുകി മേലില്‍ പുണ്യപ്രവൃത്തികള്‍ ചെയ്യാന്‍ (ഞാനുറങ്ങാന്‍..) ഞാനുറങ്ങീടുമ്പോഴെല്ലാം എനിക്കാനന്ദനിദ്ര നല്‍കേണം (2)രാത്രി മുഴുവനുമെന്നേ നോക്കി കാത്തുസൂക്ഷിക്കുക വേണം (ഞാനുറങ്ങാന്‍..)

9 കര്‍ത്താവിലെന്നും

കര്‍ത്താവിലെന്നും എന്‍റെ ആശ്രയംകര്‍തൃസേവ ഒന്നേ എന്‍റെ ആഗ്രഹംകഷ്ടമോ നഷ്ടമോ എന്ത് വന്നിടിലുംകര്‍ത്താവിന്‍ പാദം ചേര്‍ന്നു ചെല്ലും ഞാന്‍
ആര്‍ത്തു പാടി ഞാന്‍ ആനന്ദത്തോടെകീര്‍ത്തനം ചെയ്തെന്നും വാഴ്ത്തുമേശുവേഇത്ര നല്‍ രക്ഷകന്‍ വേറെയില്ലൂഴിയില്‍ഹല്ലേലുയ്യ പാടും ഞാന്‍ (2) വിശ്വാസത്താല്‍ ഞാന്‍ യാത്ര ചെയ്യുമെന്‍വീട്ടിലെത്തുവോളം ക്രൂശിന്‍ പാതയില്‍വന്‍ തിര പോലോരോ ക്ലേശങ്ങള്‍ വന്നാലുംവല്ലഭന്‍ ചൊല്ലില്‍ എല്ലാം മാറിടും (2) (ആര്‍ത്തു പാടി..)

10 അതിരുകളില്ലാത്ത സ്നേഹം

അതിരുകളില്ലാത്ത സ്നേഹം ദൈവസ്നേഹം നിത്യസ്നേഹംഅളവുകളില്ലാത്ത സ്നേഹം ദൈവസ്നേഹം നിത്യസ്നേഹംഏതൊരവസ്ഥയിലും യാതൊരു വ്യവസ്ഥകളുംഇല്ലാതെ സ്നേഹിക്കും നാഥനു നന്ദി (അതിരുകളില്ലാത്ത..)
ദൈവത്തെ ഞാന്‍ മറന്നാലുംആ സ്നേഹത്തില്‍ നിന്നകന്നാലും (2)അനുകമ്പാര്‍ദ്രമാം ഹൃദയമെപ്പൊഴും എനിക്കായ് തുടിച്ചിടുന്നുഎന്നെ ഓമനയായ് കരുതുന്നു (2) (അതിരുകളില്ലാത്ത..)
അമ്മയെന്നെ മറന്നാലുംഈ ലോകമെന്നെ വെറുത്താലും (2)അജഗണങ്ങളെ കാത്തിടുന്നവന്‍ എനിക്കായ് തിരഞ്ഞിടുന്നുഎന്നെ ഓമനയായ് കരുതുന്നു (2) (അതിരുകളില്ലാത്ത..)

11 ആരാധിച്ചീടാം

ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാംആരാധിക്കുമ്പോള്‍ അപദാനം പാടീടാംആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാംആ പദമലരില്‍ താണു വീണു വന്ദിച്ചീടാം ആത്മനാഥാ ഞാന്‍ നിന്നില്‍ ചേരേണംഎന്‍ മനസ്സില്‍ നീ നീണാള്‍ വാഴേണം (ആരാധിച്ചീടാം..) യേശു നാഥാ ഒരു ശിശുവായ് എന്നെ നിന്‍റെ മുന്‍പില്‍ നല്‍കീടുന്നെഎന്‍ പാപമേതും മായിച്ചു നീ ദുഃഖ ഭാരമെല്ലാം മോചിച്ചു നീആത്മാവില്‍ നീ വന്നേരമെന്‍ കണ്ണീരു വേഗം ആനന്ദമായ് (2) (ആരാധിച്ചീടാം..) സ്നേഹ നാഥാ ഒരു ബലിയായ് ഇനി നിന്നില്‍ ഞാനും ജീവിക്കുന്നേഎന്‍റെതായതെല്ലാം സമര്‍പ്പിക്കുന്നു പ്രിയയായി എന്നെ സ്വീകരിക്കൂഅവകാശിയും അധിനാഥനും നീ മാത്രമേശു മിശിഹായെ (2) (ആരാധിച്ചീടാം..)

12 ആകാശങ്ങളിലിരിക്കും

ആകാശങ്ങളിലിരിക്കും ഞങ്ങടെഅനശ്വരനായ പിതാവേഅവിടുത്തെ നാമം വാഴ്ത്തപ്പെടേണമേഅവിടുത്തെ രാജ്യം വരേണമേ
സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും നിന്റെ സ്വപ്നങ്ങള്‍ വിടരേണമേഅന്നന്നു ഞങ്ങള്‍ വിശന്നു വരുമ്പോള്‍ അപ്പം നല്‍കേണമേആമേന്‍.. ആമേന്‍... ആമേന്‍...

13 നന്ദി ദൈവമേ

നന്ദി ദൈവമേ, നന്ദി ദൈവമേനന്ദി ദൈവമേ, നന്ദി ദൈവമേനിത്യവും നിത്യവും നന്ദി ദൈവമേ
അങ്ങു തന്ന ദാനത്തിന് നന്ദിയേകിടാംഅങ്ങു തന്ന സ്നേഹത്തിന് നന്ദിയേകിടാംനന്മരൂപനേ, നല്ല ദൈവമേ
അങ്ങു തന്ന മോദത്തിന് നന്ദിയേകിടാംഅങ്ങു തന്ന ദുഃഖത്തിന് നന്ദിയേകിടാംനന്മരൂപനേ, നല്ല ദൈവമേ

14 ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍

ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാനന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാകഷ്ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിക്കുന്ന സ്നേഹമോര്‍ത്താല്‍എത്ര സ്തുതിച്ചാലും മതി വരുമോ? (ദൈവസ്നേഹം..) സ്വന്തമായൊന്നുമില്ല സര്‍വ്വതും നിന്‍ ദാനംസ്വസ്തമായുറങ്ങീടാന്‍ സമ്പത്തില്‍ മയങ്ങാതെമന്നിന്‍ സൌഭാഗ്യം നേടാനായാലുംആത്മം നഷ്ടമായാല്‍ ഫലമെവിടെ? (ദൈവസ്നേഹം..)

15 തിരുനാമ കീര്‍ത്തനം‍

തിരുനാമ കീര്‍ത്തനം പാടുവാന്‍ അല്ലെങ്കില്‍ നാവെനിക്കെന്തിനു നാഥാ അപദാനം എപ്പോഴും ആലപിച്ചില്ലെങ്കില്‍അധരങ്ങള്‍ എന്തിനു നാഥാ ഈ ജീവിതം എന്തിനു നാഥാ (2) പുലരിയില്‍ ഭൂപാളം പാടിയുണര്‍ത്തുന്ന കിളികളോടൊന്നു ചേര്‍ന്നാര്‍ത്തു പാടാം (2)പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്നകുളിര്‍ കാറ്റില്‍ അലിഞ്ഞു ഞാന്‍ പാടാം (2) (തിരുനാമ..) അകലെ ആകാശത്ത് വിരിയുന്ന താര തന്‍ മിഴികളില്‍ നോക്കി ഞാന്‍ ഉയര്‍ന്നു പാടാം (2)വാന മേഘങ്ങളില്‍ ഒടുവില്‍ നീയെത്തുമ്പോള്‍ മാലാഖമാരൊത്ത് പാടാം (2) (തിരുനാമ..)

16 സ്നേഹസ്വരൂപാ


സ്നേഹസ്വരൂപാ തവദര്‍ശനം ഈ ദാസരില്‍ ഏകിടൂ (2)പരിമളമിയലാന്‍ ജീവിത മലരിന്‍ അനുഗ്രഹവര്‍ഷംചൊരിയേണമേ.. ചൊരിയേണമേ.. മലിനമായ ഈ മണ്‍കുടമങ്ങേ തിരുപാദസന്നിധിയില്‍ (2)അര്‍ച്ചന ചെയ്തിടും ദാസരില്‍ നാഥാ കൃപയേകിടൂ.. കൃപയേകിടൂ..ഹൃത്തിന്‍ മാലിന്യം നീക്കിടു നീ (സ്നേഹ..) മരുഭൂമിയാം ഈ മാനസം തന്നില്‍ നിന്‍ ഗേഹം തീര്‍ത്തിടുക (2)നിറഞ്ഞിടുകെന്നില്‍ എന്‍ പ്രിയ നാഥാ പോകരുതേ.. പോകരുതേ.. നിന്നില്‍ ഞാനെന്നും ലയിച്ചിടട്ടെ (സ്നേഹ..)

17 സർവ്വവും യേശുനാഥനായ്

സർവ്വവും യേശുനാഥനായ് സമർപ്പണം ചെയ്തിടുന്നു സ°നേഹമോടെ ഞാൻ
എൻ ദേഹവും എന്റെ ദേഹിയും നീയെനിക്ക് തന്നതൊക്കയും (സർവ്വ..)
എന്റെ ചിന്തയും എൻറ ബുദ്ധിയും നീയെനിക്ക് തന്നതൊക്കയും (സർവ്വ..)
എൻറ ആശയും എൻ നിരാശയുംനീയെനിക്ക് തന്നതൊക്കയും (സർവ്വ..) എന്റെ ആധിയും എന്റെ വ്യാധിയുംനീയെനിക്ക് തന്നതൊക്കയും (സർവ്വ..)

21 അരൂപിയാല്‍ നിറയാന്‍

അരൂപിയാല്‍ നിറയാന്‍ കവിയാന്‍വരുന്നിതാ ഞങ്ങള്‍അരൂപിതന്‍ വരവും കൃപയും കരുത്തുമേകണമേ
അനാഥരായ് വിടുകില്ല, അറിഞ്ഞു കൊള്ളൂ നിങ്ങള്‍അയയ്ച്ചിടും മമതാതന്‍ സത്യാത്മാവിനെയെന്നും
സഹായകന്‍ അണയുമ്പോള്‍ സദാ വസിച്ചവനുള്ളില്‍അനുസ്മരിപ്പിച്ചീടും അനന്തമാമെന്‍ വചനം

22 പരിശുദ്ധാത്മാവേ

പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ അവിടത്തെ ബലം ഞങ്ങള്‍ക്കാവശ്യമെന്ന് കര്‍ത്താവെ നീ അറിയുന്നു
ലോകത്തിന്‍ മോഹം വിട്ടോടുവാന്‍ സാത്താന്‍റെ ശക്തിയെ ജയിച്ചിടുവാന്‍ (2)ധീരതയോടു നിന്‍ വേല ചെയ്‌വാന്‍ അഭിഷേകം ചെയ്‌തിടണേ (2) (പരിശുദ്ധാത്മാവേ..)

23 ഉണര്‍വ്വിന്‍ വരം

ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ ഞങ്ങള്‍ വരുന്നൂ തിരുസവിധേ നാഥാ.. നിന്‍റെ വന്‍ കൃപകള്‍ ഞങ്ങള്‍ക്കരുളൂ അനുഗ്രഹിക്കൂ (2) (ഉണര്‍വ്വിന്‍..‍)
ദേശമെല്ലാം ഉണര്‍ന്നീടുവാന്‍ യേശുവിനെ ഉയര്‍ത്തീടുവാന്‍ (2)ആശിഷമാരി അയയ്‌ക്കേണമേ ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ (2) (ഉണര്‍വ്വിന്‍..‍)

24 ദൈവാരൂപിയേ

ദൈവാരൂപിയേ സ്നേഹജ്വാലയായ്സർഗ്ഗത്തിൽ നിന്നും നീ വരൂഅഗ്നിനാളമായ് നവ്യജീവനായ്ഞങ്ങളിൽ വന്നു വാണിടൂ
ശ്ലീഹന്മാരിൽ നിറഞ്ഞപോൽശക്തിയേകി നയിക്കണേ (2)
ശാന്തിയേകുന്ന ദിവ്യസന്ദേശംമാനസാന്തര മാർഗ്ഗമായ്യേശുവേക വിമോചകനെന്ന്വിശ്വമാകെയുദ്ഘോഷിക്കാൻ (2)
ശ്ലീഹന്മാരിൽ നിറഞ്ഞപോൽശക്തിയേകി നയിക്കണേ (2)

31 നൻമ നേരും അമ്മ

നൻമ നേരും അമ്മ വിണ്ണിൻ രാജകന്യധന്യ സർവ വന്ദ്യ മേരി ലോകമാതാ
കണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്റെഅമ്മയായ മേരി മേരി ലോകമാതാ
മാതാവേ മാതാവേ മന്നിൻ ദീപം നീയേനീയല്ലോ നീയല്ലോ നിത്യ സ്നേഹധാര
കുമ്പിൾ നീട്ടും കൈയിൽ സ്നേഹം തൂകും മാതാകാരുണ്യാധി നാഥാ മേരി ലോകമാതാ
പാവങ്ങൾ പൈതങ്ങൾ പാരം കൂപ്പി നിൽപ്പൂസ്നേഹത്തിൻ കണ്നീരാൽ പൂക്കൾ ചൂടി നിൽപ്പൂ
ആശാപൂരം നീയേ ആശ്റയ താരം നിയേപാരിൻ തായ നീയേ മേരി ലോകമാതാ

32 നിത്യ വിശുദ്ധയാം

നിത്യ വിശുദ്ധയാം കന്യാമറിയമേനിൻ നാമം വാഴ്ത്തപ്പെടട്ടേനന്മനിറഞ്ഞ നിൻ സ്‌നേഹവാത്സല്യങ്ങൾഞങ്ങൾക്കനുഗ്രഹമാകട്ടെ(നിത്യ വിശുദ്ധയാം)
കാറ്റുവിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന-മേച്ചിൽ‌പ്പുറങ്ങളിലൂടെഅന്തിക്കിടയനെ കാണാതലഞ്ഞീടുംആട്ടിൻ പറ്റങ്ങൾ ഞങ്ങൾ മേയുംആട്ടിൻ പറ്റങ്ങൾ ഞങ്ങൾ(നിത്യ വിശുദ്ധയാം)
ദുഖിതർ ഞങ്ങൾക്കായ് വാഗ്ദാനം കിട്ടിയസ്വർഗ്ഗകവാടത്തിൻ മുമ്പിൽമുൾമുടി ചൂടി കുരിശും ചുമന്നീടാൻമുട്ടി വിളിക്കുന്നു ഞങ്ങൾ ഇന്നുംമുട്ടി വിളിക്കുന്നു ഞങ്ങൾ

33 എത്രയും ദയയുള്ള

എത്രയും ദയയുള്ള മാതാവേനിന്‍ സങ്കേതം തേടി വരുന്നു ഞങ്ങള്‍നിന്‍ ചാരതോടി അനഞ്ഞവരെ നീഒരു നാളും കൈ വിടിലെല്ലോ തായേഒരു നാളും കൈ വിടിലെല്ലോ തായേ
അവതാരം ചെയ്തൊരു വചനത്തിന്റെഅമലയാം അംബികെ നന്മ പൂര്നെഅവനിയില്‍ സുതരുടെ യാചനകള്‍അലിവോടെ കേട്ട് നീ അഭയമേകുഎത്രയും ദയയുള്ള മാതാവേ...

34 നിത്യ സഹായ നാഥേ

നിത്യ സഹായ നാഥേപ്രാർഥിക്ക ഞങ്ങൾക്കായ് നീ നിൻ മക്കൾ ഞങ്ങൾക്കായ് നീ പ്രാർഥിക്ക സ്നേഹ നാഥേ
നീറുന്ന മാനസങ്ങൾ ആയിരമായിരങ്ങൾ കണ്ണീരിൻ താഴ്വരയിൽ നിന്നിതാ കേഴുന്നമ്മേ
കേൾക്കണേ രോദനങ്ങൾ നൽകണേ നൽവരങ്ങൾ നിൻ ദിവ്യ സൂനുവിങ്കൽ ചേർക്കണേ മക്കളെ നീ

35 നീയെന്റെ വെളിച്ചം

നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചംനീയെന്നഭയമല്ലേ അമ്മെ നീയെന്നഭയമല്ലേകൈവെടിയരുതേ കന്യാമറിയമേകനിവിന്‍ കേദാരമേ അമ്മേ കനിവിന്‍ കേദാരമേ(നീയെന്റെ വെളീച്ചം...)

36 മറിയമേ നിന്‍റെ ചിത്രത്തില്‍

മറിയമേ നിന്‍റെ ചിത്രത്തില്‍നിന്നാമറിയമേ നിന്റെ ചിത്രത്തില്‍ നിന്നാനേത്രങ്ങള്‍കൊണ്ടു നോക്കുകനിന്‍പാദെ ഇതാ നിന്‍മക്കള്‍ വന്നുനില്‍ക്കുന്നു അമ്മേ കാണുകമാധുര്യമേറും നിന്‍നേത്രങ്ങള്‍ ഹാ!ശോകപൂര്‍ണ്ണങ്ങളാണല്ലോആ നിന്റെ തിരുനേത്രങ്ങള്‍കൊണ്ടുനോക്കുകാ മക്കള്‍ ഞങ്ങളെ.

37 മറിയമേ നിന്‍റെ നിത്യസഹായം

മറിയമേ നിന്‍റെ നിത്യസഹായംതേടുന്നു ഞങ്ങളമ്മേമക്കളെന്നോര്‍ത്തുനീ ഞങ്ങള്‍തന്‍ പ്രാര്‍ത്ഥനഒക്കെയും കേള്‍ക്കണമേ.ഭാഗ്യവിനിതരെ നിത്യവും കാത്തിടാന്‍കേള്‍പ്പെഴും താങ്ങായ് നിന്നെനിന്‍പുത്രനെല്‍പ്പിച്ചു ഭാരമതേറ്റ നീഞങ്ങളെ കാത്തിടണേ.

38a കന്യകാ മേരി അമ്മെ

{കന്യകാ മേരി അമ്മെ കാവൽ മാലാഖമാരെനിത്യവും കാത്തിടണേ കൂടെ നടന്നിടണേ(ഈശൊടെ കൂടെ നടത്തീടണേ ) x2 } x2
ആവേ മരിയ ആവേ മരിയ, കന്യക മേരി അമ്മെ x4ആവേ ആവേ ആവേ മരിയ x4
{സ്വർഗമൊരുക്കിയ സ്വർണാലയമേസൃഷ്ടാവിൻ ആലയമേപാലിക്കും ദൈവത്തെ പാലൂട്ടി താരാട്ടു പാടിയ പുണ്യ തായേ } x2
ആവേ ആവേ ആവേ മരിയ x4

38B കന്യകാ മേരി അമ്മെ

{കന്യകാ മേരി അമ്മെ കാവൽ മാലാഖമാരെനിത്യവും കാത്തിടണേ കൂടെ നടന്നിടണേ(ഈശൊടെ കൂടെ നടത്തീടണേ ) x2 } x2
ആവേ മരിയ ആവേ മരിയ, കന്യക മേരി അമ്മെ x4ആവേ ആവേ ആവേ മരിയ x4
{സ്വർഗ്ഗവും ഭൂമിയും കൂട്ടി വിളക്കുംയാക്കോബിൻ ഗോവണി നീകർത്താവിൻ ദാസി ഞാൻ എന്നൊരു വാക്കിനാൽരക്ഷതൻ അമ്മയും നീ } x2
ആവേ ആവേ ആവേ മരിയ x4

38Cകന്യകാ മേരി അമ്മെ

{കന്യകാ മേരി അമ്മെ കാവൽ മാലാഖമാരെനിത്യവും കാത്തിടണേ കൂടെ നടന്നിടണേ(ഈശൊടെ കൂടെ നടത്തീടണേ ) x2 } x2
ആവേ മരിയ ആവേ മരിയ, കന്യക മേരി അമ്മെ x4ആവേ ആവേ ആവേ മരിയ x4
{നന്മ നിറഞ്ഞവൾ എന്ന് മാലാഖ ചൊല്ലിയതെത്ര സത്യം !സാത്താൻ്റെ തന്ത്രങ്ങൾ എല്ലാം തകർക്കാൻനിന്നോളം ആര് ശക്താ ?} x2
ആവേ ആവേ ആവേ മരിയ x4

38Dകന്യകാ മേരി അമ്മെ


{കന്യകാ മേരി അമ്മെ കാവൽ മാലാഖമാരെനിത്യവും കാത്തിടണേ കൂടെ നടന്നിടണേ(ഈശൊടെ കൂടെ നടത്തീടണേ ) x2 } x2
ആവേ മരിയ ആവേ മരിയ, കന്യക മേരി അമ്മെ x4ആവേ ആവേ ആവേ മരിയ x4
{ഭൂമിയിൽ സാത്താൻ്റെ ആദ്യത്തെ ശത്രു നീ അദാമിൻ മോചനമേജപമാലയാകും ചാട്ടവാർ ഏന്തി തിന്മയകറ്റും ഞങ്ങൾ } x2
ആവേ ആവേ ആവേ മരിയ x4


41 ദൈവം പിറക്കുന്നു

ദൈവം പിറക്കുന്നു.. മനുഷ്യനായി ബത്ലെഹേമില്‍മഞ്ഞുപെയ്യുന്ന മലര്‍മടക്കില്‍..ഹല്ലേലൂയാ..ഹല്ലേലൂയാമണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുരമനോഹരഗാനം..ഹല്ലേലൂയാ..ഹല്ലേലൂയാ... (ദൈവം പിറക്കുന്നു..)
പാതിരാവില്‍ മഞ്ഞേറ്റീറനായ്.. പാരിന്‍റെ നാഥന്‍ പിറക്കുകയായ് (2)പാടിയാര്‍ക്കൂ വീണ മീട്ടൂ.. ദൈവത്തിന്‍ ദാസരെ ഒന്നു ചേരൂ (2) (ദൈവം പിറക്കുന്നു..)
പകലോനു മുന്‍പേ പിതാവിന്‍റെ ഹൃത്തിലെ ശ്രീയേകസൂനുവാമുദയസൂര്യന്‍ (2)പ്രാഭവപൂര്‍ണ്ണനായ് ഉയരുന്നിതാ പ്രതാപമോടിന്നേശുനാഥന്‍ (2) (ദൈവം പിറക്കുന്നു..)

42 കാലിത്തൊഴുത്തില്‍

കാലിത്തൊഴുത്തില്‍ പിറന്നവനെ..കരുണ നിറഞ്ഞവനെ.. (2)കരളിലെ ചോരയാല്‍ പാരിന്‍റെ പാപങ്ങള്‍ കഴുകി കളഞ്ഞവനെ.. (2)അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തീടുന്നു..ഹല്ലേലൂയാ..ഹല്ലേലൂയാ..കാലിതൊഴുത്തില്‍ പിറന്നവനെ..കരുണ നിറഞ്ഞവനെ.. കനിവിന്‍ കടലേ അറിവിന്‍ പൊരുളേ..ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങള്‍.. (2 കനിവിന്‍)നിന്‍ മുന്നില്‍ വന്നിതാ നില്‍പ്പൂ ഞങ്ങള്‍..ഹല്ലേലൂയാ..ഹല്ലേലൂയാ.. (2) - (കാലിത്തൊഴുത്തില്‍) ഉലകിന്‍ ഉയിരായ് മനസ്സില്‍ മധുമായ് ഉണരൂ ഉണരൂ മണിവിളക്കേ.. (2 ഉലകിന്‍)കര്‍ത്താവേ കനിയു നീ യേശു നാഥാ....ഹല്ലേലൂയാ..ഹല്ലേലൂയാ.. (2) - (കാലിത്തൊഴുത്തില്‍)

43 ശാന്ത രാത്രി

ശാന്ത രാത്രി തിരു രാത്രി പുല്‍കുടിലില്‍ പൂത്തൊരു രാത്രി..വിണ്ണിലെ താരക ദൂതരിറങ്ങിയ മണ്ണിന്‍ സമാധാന രാത്രി..
ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ (3) (ശാന്ത..) ദാവീദിന്‍ പട്ടണം പോലെ പാതകള്‍ നമ്മളലങ്കരിച്ചു .(2)വീഞ്ഞു പകരുന്ന മണ്ണില്‍.. നിന്നും വീണ്ടും മനസ്സുകള്‍ പാടി (ഉണ്ണി പിറന്നൂ..) കുന്തിരിക്കത്താല്‍ എഴുതീ..സന്ദേശ ഗീതത്തിന്‍ പൂ വിടര്‍ത്തീ (2)ദൂരെ നിന്നായിരമഴകിന്‍ കൈകള്‍ എങ്ങും ആശംസ തൂകി (ഉണ്ണി പിറന്നൂ..)

44 പൈതലാം യേശുവേ

പൈതലാം യേശുവേ.. ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയ..ആട്ടിടയര്‍ ഉന്നതരേ.. നിങ്ങള്‍ തന്‍ ഹൃത്തില്‍ യേശുനാഥന്‍ പിറന്നു (2)ലലലാ..ലലലാ..ലലലലലാ..ലലാ...അഹാ..അഹാ..അഹാഹാ..ഉം...ഉം... താലപ്പൊലിയേകാന്‍ തംബുരു മീട്ടുവാന്‍ താരാട്ടു പാടിയുറക്കീടുവാന്‍ (2)താരാഗണങ്ങളാല്‍ ആഗതരാകുന്നു വാനാരൂപികള്‍ ഗായകര്‍ ശ്രേഷ്ഠര്‍ (2) (പൈതലാം..) ഉള്ളില്‍ തിരതല്ലും മോദത്തോടെത്തും പാരാകെ പ്രേക്ഷകര്‍ നിരനിരയായ് (2)നാഥാഥി നാഥനായ് വാഴുമെന്നീശനായ്ഉണര്‍വോടേകുന്നെന്‍ ഉള്‍തടം ഞാന്‍ (2) (പൈതലാം..)

45 യഹൂദിയായിലെ

യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ ഒരു ധനു മാസത്തിന്‍ കുളിരും രാവില്‍ രാപര്‍ത്തിരുന്നു രചപാലകര്‍ ദേവനാദം കേട്ടു ആമോദരായ് (2)
വര്‍ണ്ണരാജികള്‍ വിടരും വാനില്‍ വെള്ളിമേഘങ്ങള്‍ ഒഴുകും രാവില്‍ താരകാ രാജകുമാരിയോടൊത്തന്നു തിങ്കള്‍ കല പാടി ഗ്ലോറിയ..അന്നു തിങ്കള്‍ കല പാടി ഗ്ലോറിയ.. താരകം തന്നെ നോക്കീ ആട്ടിടയര്‍ നടന്നു (2)തേജസ്സു മുന്നില്‍ക്കണ്ടു അവര്‍ ബെതലേം തന്നില്‍ വന്നു (2)രാജാധി രാജന്‍റെ പൊന്‍ തിരുമേനി (2)അവര്‍ കാലിത്തൊഴുത്തില്‍ കണ്ടു (വര്‍ണ്ണരാജികള്‍ വിടരും..) മന്നവര്‍ മൂവരും ദാവീദിന്‍ സുതനേ.. (2)കണ്ടു വണങ്ങിടുവാന്‍ അവര്‍ കാഴ്ചയുമായ് വന്നു (2)ദേവാദി ദേവന്‍റെ തിരുസന്നിധിയില്‍ (2)അവര്‍ കാഴ്ചകള്‍ വച്ചു വണങ്ങി (യഹൂദിയായിലെ..)

46 പുല്‍ക്കുടിലില്‍

പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍മറിയത്തിന്‍ പൊന്‍ മകനാ‍യിപണ്ടൊരു നാള്‍ ദൈവസുതന്‍പിറന്നതിന്‍ ഓര്‍മ്മ ദിനം (2)
പോരു മണ്ണിലെ ഇടയന്മാരെപാടൂ വിണ്ണിലെ മാലാഖകളേ (2)പാടൂ തംബുരുവും കിന്നരവും താളവുമായ് (പുല്‍ക്കുടിലില്‍...) മെല്‍ഷ്യരും കാസ്പരുംബെത്തസറും വാഴ്ത്തുംരക്ഷകരില്‍ രക്ഷകനാം മിശിഹാ പിറന്ന ദിനം (പോരൂ മണ്ണിലെ..) ഭൂമിയില്‍ ദൈവമക്കള്‍നേടും സമാധാനംഉന്നതിയില്‍ അത്യുന്നതിയില്‍ദൈവത്തിനു മഹത്വം (2) (പോരൂ മണ്ണിലെ..)

47 കാവല്‍ മാലാഖമാരേ

കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേതാഴെ പുല്‍ത്തൊട്ടിലില്‍ രാജ രാജന്‍ മയങ്ങുന്നൂ (2) ഉണ്ണീയുറങ്ങൂ ഉണ്ണീയുറങ്ങൂ ഉണ്ണീയുറങ്ങുറങ്ങൂ തളിരാര്‍ന്ന പൊന്‍മേനി നോവുമേകുളിരാര്‍ന്ന വയ്ക്കോലിന്‍ തൊട്ടിലല്ലേ (2)സുഖസുഷുപ്തി പകര്‍ന്നീടുവാന്‍തൂവല്‍ കിടക്കയൊരുക്കൂ (2) (കാവല്‍ ...)

48 ക്രിസ്ത്മസ് രാവണഞ്ഞ

ക്രിസ്ത്മസ് രാവണഞ്ഞ നേരം പുല്‍കൂട്ടില്‍ പ്രഭാതമായിദൈവത്തിന്‍ സുതന്‍ പിറന്നു ലോകത്തിന്‍ പ്രതീക്ഷയായി
വാനില്‍ വരവേല്‍പ്പിന്‍ ശുഭഗീതം ശാന്തിയേകി പാരില്‍ ഗുരുനാഥന്‍ മനതാരില്‍ ജാതനായിവാത്സല്യമോലും പൊന്‍ പൈതലായ് ഹോയ്ആത്മീയ ജീവന്‍ നല്‍കുന്നിതാ.. (2) (ക്രിസ്ത്മസ് രാവണഞ്ഞനേരം..)