Prayers
ത്രിസന്ധ്യാ ജപം [കര്‍ത്താവിന്‍റെ മാലാഖ]
കര്‍ത്താവിന്‍റെ മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു .
പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു 1 നന്മ.
ഇതാ കര്‍ത്താവിന്‍റെ ദാസി നിന്‍റെ വചനം പോലെ എന്നിലാകട്ടെ. 1 നന്മ.
വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു . 1 നന്മ
ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍
സര്‍വ്വേസ്വരന്‍റെ പരിശുദ്ധ മാതാവേ,ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാര്‍ത്ഥിക്കാം, സര്‍വ്വേശ്വര മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോ മിശിഹായുടെ മനുഷ്യാവതാരവാര്‍ത്ത അറിന്നിരിക്കുന്ന ഞങ്ങള്‍ അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിന്‍റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന് ഞങ്ങളുടെ കര്‍ത്താവായ ഈശോ മിശിഹാവഴി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു ആമ്മേന്‍ 3 ത്രിത്വ
മനസ്താപപ്രകരണം
എന്‍റെ ദൈവമേ ,ഏറ്റം നല്ലവനും എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാന്‍ യോഗ്യനുമായ അങ്ങേയ്ക്കെതിരായി പാപം ചെയ്തുപോയതിനാല്‍ പൂര്‍ണ്ണ ഹൃദയത്തോടെ ഞാന്‍ മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു . അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു .എന്‍റെ പാപങ്ങളാല്‍ എന്‍റെ ആത്മാവിനെ അശുദ്ധമാക്കിയതിനാലും സ്വര്‍ഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിന് അര്‍ഹനായി തീര്‍ന്നതിനാലും ഞാന്‍ ഖേദിക്കുന്നു .അങ്ങയുടെ പ്രസാദവര സഹായത്താല്‍ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും മേലില്‍ പാപം ചെയ്യുകയില്ലെന്നും ദ്രിഡമായി ഞാന്‍ പ്രതിജ്ഞ ചെയുന്നു .ഏതെങ്കിലും ഒരു പാപം ചെയുക എന്നതിനേക്കാള്‍ മരിക്കാനും ഞാന്‍ സന്നദ്ധനായിരിക്കുന്നു . ആമ്മേന്‍
കുബസാരത്തിനുള്ള ജപം
സര്‍വ്വശ ക്തനായ ദൈവത്തോടും ,നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും പ്രധാന മാലാഖ യായ വിശുദ്ധ മിഖയെലിനോടും ,വിശുദ്ധ സ്നാപക യോഹന്നാനോടും ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും ,വിശുദ്ധ പൌലോസിനോടും ,വിശുദ്ധ തോമായോടും ,സകല വിശുദ്ധരോടും പിതാവേ അങ്ങയോടും ഞാന്‍ ഏറ്റു പറയുന്നു .വിചാരത്താലും ,വാക്കാലും ,പ്രവര്‍ത്തിയാലും ഞാന്‍ വളരെ പാപം ചെയ്തു പോയി ;എന്‍റെ പിഴ ;എന്‍റെ പിഴ എന്‍റെ വലിയ പിഴ .ആകയാല്‍ നിത്യ കന്യകയായ പരിശുദ്ധ മറിയത്തോടും പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും വിശുദ്ധ സ്നാപക യോഹന്നാനോടും,ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും ,വിശുദ്ധ പൌലോസിനോടും ,വിശുദ്ധ തോമായോടും ,സകല വിശുദ്ധരോടും പിതാവേ അങ്ങയോടും നമ്മുടെ കര്‍ത്താവായ ദൈവത്തോട് എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ എന്ന് ഞാന്‍ അപേക്ഷിക്കുന്നു. ആമ്മേന്‍
നിയോഗം :ലോകം മുഴുവന്‍റെയും,നമ്മുടെയും പാപപരിഹാരത്തിനായി
1 സ്വര്‍ഗ്ഗ.1 നന്മ .1 വിശ്വാസപ്രമാണം.
വലിയമണികളില്‍: നിത്യ പിതാവേ എന്‍റെയുംലോകം മുഴുവന്‍റെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സല സുതനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോ മിശിഹായുടെ ശരീരവും രക്തവും ആത്മാവും ദൈവത്വവും അങ്ങേക്കു ഞാന്‍ കാഴ്ചവയ്ക്കുന്നു.
ചെറിയ മണികളില്‍: ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച്
പിതാവേ ഞങ്ങളുടേയും ലോകം മുഴുവന്‍റെയും മേലും കരുണയായിരിക്കണമേ.
10 പ്രാവശ്യം
ഓരോ ദശകങ്ങളും കഴിന്ന് :പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ ,പരിശുദ്ധനായ അമര്‍ത്യനെ ഞങ്ങളുടെയും ലോകം മുഴുവന്‍റെയും മേല്‍ കരുണയായിരിക്കണമേ.
3 പ്രാവശ്യം
ജപമാലയുടെ അവസാനം :കര്‍ത്താവായ ദൈവമേ ഞങ്ങളെ രക്ഷിക്കണമേ.അങ്ങേ മക്കളോട് കരുണ കാണിക്കണമേ .ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും മിത്രങ്ങളും ശത്രുക്കളും പൂര്‍വ്വികരും വഴി വന്നു പോയ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ .ഞങ്ങളെ ശിക്ഷിക്കരുതേ. ഞങ്ങളുടെ കടങ്ങള്‍ ഇളച്ചുതരണമേ. ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ച് അങ്ങേ അരൂപിയിലൂടെ നയിക്കണമേ .
3 പ്രാവശ്യം